Reflections

Nombukalam – Fifth Friday Reflections

നോമ്പുകാലം അഞ്ചാം വെള്ളി

 Jesus - on the Cross

സത്യമേ പറയൂ എന്ന നിഷ്ഠയോടെ ജീവിക്കുന്നതിലൂടെ ലഭിക്കുന്ന കീര്‍ത്തിയേക്കാള്‍ വലിയ കീര്‍ത്തി വേറെയില്ല. ആ കര്‍മം മറ്റു യാതൊരധ്വാനവും കൂടാതെതന്നെ സര്‍വവിധധര്‍മങ്ങളും പ്രദാനം ചെയ്യും”. എന്ന് സുപ്രസിദ്ധ തമിഴ് ക്ലാസിക്കായ തിരുക്കുറള്‍ വ്യക്തമാക്കുന്നു.

പിശാച് ബാധിതന്‍ എന്ന് ഫാരിസിയേരും നിയമന്ജരും ഈശോയെ വിളിക്കുമ്പോള്‍ താന്‍ ആരാണെന്നു അവിടുന്ന് വെളിപ്പെടുത്തുന്നു. പിതാവും താനും പിതാവും ഒന്നാണെന്ന് വെളിപെടുത്തുന്നു. തന്‍റെ ദൈവത്വത്തെ ഈശോ വെളിപ്പെടുത്തുന്നു. പിതാവ് എന്ന് വെളിപ്പെടുത്തിയതിനാല്‍ അവര്‍ രോഷാകുലരാകുന്നു. ഈശോയെ എറിയാന്‍ കല്ലുകള്‍ എടുക്കുന്നു. അവിടുന്ന് അവരില്‍ നിന്നും ഓടി രക്ഷപെടുന്നു.

സത്യം പറഞ്ഞതിന്‍റെ പേരില്‍ ജീവിതം നഷ്ടപ്പെട്ടവരുണ്ടാകാം. എന്നാല്‍ ജീവിതം നശിച്ചവരുടെ ചരിത്രം കാണിക്കാന്‍ കഴിയുമോ?

അസത്യം പറഞ്ഞതിന്‍റെ പേരില്‍ രക്ഷ കിട്ടിയവരുണ്ടാകാം. എന്നാല്‍,ആത്യന്തികമായ വിജയം നേടിയവരുടെ ചരിത്രം ഉദ്ധരിക്കാന്‍ കഴിയുമോ?

അസാധ്യം, തീര്‍ച്ച.

പരമമായ വിജയം സത്യത്തിനു മാത്രമുള്ളതാണ്. അതൊരുപക്ഷേ, അല്‍പകാലത്തേക്ക് അവഗണിക്കപ്പെട്ടേക്കാം…. പരിഹസിക്കപ്പെട്ടേക്കാം…… യാതൊരു വിലയും നിലയും ലഭിച്ചില്ലെന്നും വന്നേക്കാം. എന്നാലും അതൊരുനാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകതന്നെ ചെയ്യും. അതിനെ നിശ്ശേഷം നശിപ്പിച്ചില്ലാതാക്കാന്‍ ഒരു ശക്തിക്കും കഴിയില്ല. അസത്യമാണ് തകര്‍ന്നിടിയുക. അതിന്‍റെ വിജയം താല്‍ക്കാലികം മാത്രം. അതില്‍ വഞ്ചിതരായവര്‍ക്ക് നിരാശയെ ഉണ്ടായിട്ടുള്ളൂ. സത്യം എത്രതന്നെ അവഗണിക്കപ്പെട്ടാലും അതിന്‍റെ വിശുദ്ധിക്കൊട്ടും കോട്ടമേല്‍ക്കില്ല. വിജയം അതിനെ വിട്ടകലുകയുമില്ല.

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s