Reflections

Nombukalam – Fifth Monday Reflections

നോമ്പുകാലം അഞ്ചാം തിങ്കള്‍

 Child holding Fathers hand

ഈശോയുടെ പക്കല്‍ ഒരു യുവാവ്‌വന്നു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഭാക്ഷയില്‍ പറഞ്ഞാല്‍ ലോകത്ത് ഏറ്റവും നല്ല മനുഷ്യന്‍. കാരണം, പ്രമാണങ്ങള്‍ എല്ലാം അനുസരിക്കുന്നവന്‍. ഈശോ അവനെ സ്നേഹപൂര്‍വ്വം നോക്കുന്നു. അവനോടു ഈശോ പറഞ്ഞു.

നിനക്ക് ഒരു കുറവുണ്ട്.നീ പോയി നിനക്കുള്ളതെല്ലാം വിറ്റ് ദരിദ്രര്‍ക്ക് കൊടുക്കുക അപ്പോള്‍ സ്വര്‍ഗ്ഗത്തില്‍ നിനക്ക് നിക്ഷേപം ഉണ്ടാകും. അനന്തരം വന്ന് എന്നെ അനുഗമിക്കുക.” ലൂക്കാ:18: 22

ആ യുവാവ്‌ വിഷാദത്തോടെ തിരിച്ചുപോയി. ഈശോയുടെ പക്കല്‍ വന്നിട്ടുള്ള ഒരുവനും സങ്കടത്തോടെ തിരിച്ചുപോയിട്ടില്ല. എന്നാല്‍ ഈ ചെറുപ്പക്കാരന്‍ വളരെ ദുഃഖത്തോടെയാണ് പോയത്. കാരണം,  അവന്‍ വലിയ ധനികനായിരുന്നു. പാവങ്ങളെ അവന് പണത്തിന്‍റെ നടുവില്‍ തിരിച്ചറിയാന്‍ കഴിഞ്ഞില്ല.

പലവിധത്തിലുള്ള സന്പത്തു നമുക്ക് കാണാം. അത് ആരോഗ്യമാകാം,പണമോ പദവിയോ ആകാം.

നാമൊക്കെ ഈശോയുടെ അടുത്തു നിന്ന്സങ്കടത്തോടെയാണോ സന്തോഷത്തോടെയാണോ തിരിച്ചുപോകുന്നത്?

ചുറ്റുപാടും കണ്ണോടിക്കുകയാണെങ്കില്‍ നമുക്കു കാണാന്‍ സാധിക്കും പല രീതിയില്‍ കഷ്ടതയനുഭവിക്കുന്ന സഹോദരങ്ങള്‍. ദാരിദ്ര്യവും, രോഗങ്ങളുംമൂലം നരകയാതന അനുഭവിക്കുന്നവര്‍, മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികള്‍, നിരാലംബരായ വൃദ്ധജനങ്ങള്‍, അംഗവൈകല്യംവും, ബുദ്ധിമാന്ദ്യവും ഉള്ളവര്‍, അല്‍പ്പം കുടിവെള്ളത്തിനായി മൈലുകള്‍ താണ്ടേണ്ടിവരുന്നവര്‍, ശ്വസിക്കാന്‍ ശുദ്ധവായു ലഭ്യമല്ലാത്തവര്‍, അന്തിയുറങ്ങാന്‍ ഒരു കിടപ്പാടമില്ലാത്തവര്‍ അങ്ങനെ വിവിധ രീതിയില്‍ നീളുന്ന ഇല്ലായ്മകള്‍. ഇവരിലാരുടെയെങ്കിലും ജീവിതത്തില്‍ ഒരു കൈത്താങ്ങാവാന്‍ നമുക്കു സാധിച്ചാല്‍ നമുക്കു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവൃത്തിയായിരിക്കും.

ഇവരെല്ലാം വിശാലമനസ്‌ക്കരായവരുടെ കരുണക്കായ് യാചിക്കുന്നു.

ഈ ചെറുജീവിതം എത്രയോ മഹത്തരമാണ്…… വിലകുറിച്ചതിനെ കാണരുതേ..ഒപ്പം സോദരന്‍റെ ജീവിതത്തെയും.

തിന്മ നിറഞ്ഞ ഈ ലോകത്ത് ജീവിതം പരമാവതി നന്മയിൽ ആയിരിക്കാൻ ശ്രമിക്കുക, എല്ലാവര്‍ക്കും നന്മ ചെയ്യുക…പാവപ്പെട്ടവരെ സഹായിക്കുക !

എന്‍റെ ഏറ്റവും എളിയ ഈ സഹോദരന്മാരിലൊരുവനു നിങ്ങള്‍ ഇതു ചെയ്തുകൊടുത്തപ്പോള്‍ എനിക്കു തന്നെയാണു ചെയ്തുതന്നത്.”(മത്തായി 25: 40)

Sherin Chacko, Ramakkalmettu, India

Email: sherinchacko123@gmail.com

Mob. +91 9961895069

Sherin Chacko

Categories: Reflections

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s